Wednesday, January 07, 2015

എം വി ബന്നി



എം വി ബന്നിയെ ഇന്നലെ പബ്ലിക് ലൈബ്രറിയുടെ ചടങ്ങിൽ കണ്ടു.ഒരു പാടു നാളുകൾ ചികിത്സയിലായിരുന്നു ബന്നി.ഒരു വാഹനാപകടത്തിൽ ഗുരുതരമായ പരിക്കു പറ്റി ആരെയും കാണാൻ അനുവദിക്കാത്തത്ര ഗൗരവമുള്ള ചിത്സയിലായിരുന്നു.ശരിക്കും മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്.അപകടത്തിൽ പെടുന്നതിനു തലേന്ന് അമ്മയുടെ നിര്യാണത്തെ തുടർന്നുള്ള ചടങ്ങുകൾക്കു ക്ഷണിക്കാൻ  ബന്നി വീട്ടിൽ വന്നിരുന്നു.ഞാൻ പുറത്ത് ഏതോ പരിപാടിയിൽ  പങ്കെടുക്കാൻ പോയ നേരം.പിറ്റേന്നു നടന്ന പകട വാർത്ത കേട്ട ഞടുക്കം ഇന്നലെ ബന്നിയെ കാണുന്നതുവരെ ഞങ്ങളെ  വിടാതെ പിടികൂടിയിരുന്നു. 

0 Comments:

Post a Comment

<< Home